സെര്‍വര്‍ തകരാര്‍ കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകും

ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യവ്യാപകമായി ഇന്‍ഡിഗോയുടെ സെര്‍വറുകള്‍ തകരാറിലായത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തകരാര്‍ കാരണം വിമാനങ്ങള്‍ വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്. സെര്‍വര്‍ തകരാറിലാണെന്നും അതിനാല്‍ ഇന്‍ഡിഗോ കൗണ്ടറുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ജൂലായിലും സെര്‍വര്‍ തകരാര്‍ കാരണം ബംഗളൂരു വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങുകയും 63 വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം