ഭിന്നശേഷിക്കാരിക്ക് വീല്‍ചെയര്‍ നല്‍കാത്തതിന് വിമാനകമ്പനി 20 ലക്ഷം നല്‍കണം

ബാംഗ്ലൂര്‍ ഒക്ടോബര്‍ 31: കര്‍ണാടക ഹൈക്കോടതിയുടെതാണ് നിര്‍ണ്ണായകമായ വിധി. ഭിന്നശേഷിക്കാരിക്ക് കൃത്യസമയത്ത് “വീല്‍ചെയര്‍” നല്‍കാതെ “എയര്‍ ഇന്ത്യ” ബുദ്ധിമുട്ടിച്ചതിനാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണ്ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വീരപ്പ വിധിച്ചത്.

ഭിന്നശേഷിക്കാരിയായ ഡോ. രാജലക്ഷ്മിയ്ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ കൃത്യസമയത്ത് “വീല്‍ചെയര്‍” നല്‍കിയില്ല എന്നതാണ് എയര്‍ ഇന്ത്യയ്ക്കെതിരെ വന്ന കേസ്. കര്‍ണ്ണാടക ഹൈക്കോടതി ഇരുപത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 14 മുതല്‍ 21 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ പ്രകാരം നല്‍കേണ്ട തുല്യഅവസരം നല്‍കാതിരുന്നതും പൗരാവകാശം ലംഘിച്ചതിനുമാണ് ഇതെന്ന് കോടതി അഭിപ്രായപ്പെട്ടു. അവകാശം നിഷേധിച്ച ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടിയെടുക്കുവാന്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫ് പൊലീസിന് നിര്‍ദ്ദേശവും നല്‍കി.

വിമാനയാത്രയില്‍ വീല്‍ചെയര്‍, ഡോക്ടര്‍, മരുന്ന്, ഭക്ഷണം എന്നിവ നല്‍കും എന്ന് എയര്‍ലൈന്‍സ് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.

അവകാശലംഘനങ്ങള്‍ ചെയ്യുന്ന വിമാനകമ്പനികള്‍ക്ക് കോടതിവിധി പാഠമായിരിക്കുകയാണ്. അവകാശങ്ങള്‍ യാത്രക്കാര്‍ തിരിച്ചറിയുവാനും ആവശ്യപ്പെടാനും വിധി പ്രേരകമാകും.

Share
അഭിപ്രായം എഴുതാം