ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

കാശ്മീര്‍ ഒക്ടോബര്‍ 30: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് കുംകാരിഗരാമത്തില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുല്‍വാമയില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന സിആര്‍പിഎഫ് സൈനിക വ്യൂഹത്തിന് നേരെയും ഇന്നലെ വെടിവെയ്പുണ്ടായി. സോപോറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുന്നവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യൂറോപ്യന്‍ പാര്‍ലമെന്‍റംഗങ്ങളുടെ കാശ്മീര്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു ഭീകരാക്രമണം.

Share
അഭിപ്രായം എഴുതാം