റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

റാഞ്ചി ഒക്ടോബര്‍ 29: ജാര്‍ഖണ്ഡില്‍ റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയെന്ന് സര്‍ക്കാര്‍ അധികൃതര്‍ ചൊവ്വാഴ്ച പറഞ്ഞു. റാഞ്ചിയിലെ ചദാരിയിലുള്ള ലൈന്‍ ടാങ്ക് കുളത്തില്‍ തിങ്കളാഴ്ചയാണ് മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തയിത്. ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ഞനം ചെയ്തതും ദീപാവലിയുമാണ് മത്സ്യങ്ങള്‍ ചാകാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. വിഗ്രഹനിമജ്ജനത്തിന്ശേഷം കുളം വൃത്തിയാക്കിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ നിതീഷ് പ്രിയദര്‍ശിനി കുറ്റപ്പെടുത്തി.

കുളത്തിന് ചുറ്റും കോണ്‍ക്രീറ്റ് ചെയ്തതും ഓക്സിജന്‍റെ കുറവിന് കാരണമായി. അതിനാല്‍, ജലത്തിന്‍റെയും ഓക്സിജന്‍റെയും സ്വാഭാവിക ഒഴുക്കിനെ നിയന്ത്രിക്കുകയും, മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം