യൂറോപ്യന്‍ എംപിമാരുടെ സംഘം കാശ്മീരിലെത്തി: പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ശ്രീനഗര്‍ ഒക്ടോബര്‍ 29: യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം ചൊവ്വാഴ്ച ജമ്മു കാശ്മീരിലെത്തി. കാശ്മീര്‍ പുനഃസംഘടനയ്ക്ക്ശേഷം ആദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം കാശ്മീരിലെത്തുന്നത്. സംഘം ജനപ്രതിനിധികളായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ എംപിമാര്‍ക്ക് വിലക്കുള്ളപ്പോള്‍ വിദേശസംഘത്തിന് സന്ദര്‍ശാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. ‘അതുല്യമായ ദേശീയത’ എന്നാണ് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പരിഹസിച്ച് ട്വീറ്റ് ചെയ്തത്.

യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ 27 പ്രതിനിധികളാണ് കാശ്മീര്‍ സന്ദര്‍ശന സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇറ്റലി, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്.

Share
അഭിപ്രായം എഴുതാം