അയോദ്ധ്യ കേസ്: കോടതിയില്‍ നാടകീയ രംഗങ്ങള്‍, അഭിഭാഷകന്‍ രേഖകള്‍ കീറിയെറിഞ്ഞു

ന്യൂഡല്‍ഹി ഒക്ടോബര്‍ 16: അയോദ്ധ്യകേസില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. വാദം കേള്‍ക്കലില്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. മുസ്ലീം ഭാഗത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവന്‍, ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ കീറിയെറിഞ്ഞു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ശക്തമായി പ്രതികരിച്ചു.

ഹിന്ദു മഹാസഭ ഹാജരാക്കിയ ഭൂപടമാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിക്ക് മുമ്പാകെ വലിച്ചു കീറിയത്. ഭൂപടം മറ്റ് രേഖകള്‍കൊപ്പം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. കേസ് ഇന്ന് വൈകിട്ട് 5 മണിക്ക് പൂര്‍ത്തിയാകും.

Share
അഭിപ്രായം എഴുതാം