‘മന്‍ കി ബാത്തി’ലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 13: സെപ്റ്റംബര്‍ 29ന് നടക്കുന്ന ‘മന്‍ കി ബാത്ത്’ പരിപാടിയിലേക്ക് ജനങ്ങളില്‍ നിന്ന് വിവരങ്ങളഉം നിര്‍ദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച അറിയിച്ചു. വരുന്ന മാസത്തിലെ പരിപാടിക്കായി ഉള്‍ക്കാഴ്ചയുള്ള ആശയങ്ങള്‍ക്കായി നോക്കുന്നുവെന്നും മോദി പറഞ്ഞു.

ജനങ്ങളോട് അവരുടെ സന്ദേശങ്ങള്‍ 1800 11 7800 ടോള്‍ഫ്രീ നമ്പറിലേക്ക് അയക്കാനും നിര്‍ദ്ദേശിച്ചു. ദീര്‍ഘദര്‍ശനമുള്ള ആശയങ്ങള്‍ ടോള്‍ഫ്രീ നമ്പറിലേക്കോ നമോ ആപ്പിലേക്കോ അയക്കാനും മോദി ട്വീറ്റ് ചെയ്തു. ഫോണിലൂടെയുള്ള സന്ദേശങ്ങള്‍ സെപ്റ്റംബര്‍ 12 മുതല്‍ 26 വരെ അയക്കാം. സെപ്റ്റംബര്‍ 28 വരെ മോദി ആപ്പ് വഴി നിര്‍ദ്ദേശങ്ങള്‍ അയക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →