പിജി പഠനത്തില്‍ കോക്ബൊറോക് ഭാഷയെ കൊണ്ടുവരാന്‍ ശ്രമിച്ച് ത്രിപുര

അഗര്‍ത്തല ആഗസ്റ്റ് 31: എംബിബി യൂണിവേഴ്സിറ്റിയില്‍ പിജി തലത്തില്‍ കോക്ബൊറോക് ഭാഷയെ കൊണ്ടുവരാന്‍ ത്രിപുര സര്‍ക്കാര്‍. സംസ്ഥാനത്തെ 22 ഡിഗ്രി കോളേജുകളില്‍ കോക്ബൊറോക് ഭാഷ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞു.

കോക്ബൊറോക് ഭാഷ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ത്രിപുര സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിയില്‍ മാത്രമാണ് പിജി ചെയ്യാന്‍ അവസരം. അത് എംബിബി യൂണിവേഴ്സിറ്റിയിലേക്കും വിപുലീകരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. കോക്ബൊറോക് വിഷയത്തിനായി അധ്യാപകരെ കിട്ടാനായി ബുദ്ധിമുട്ടാണെന്നും എന്നാല്‍ സര്‍ക്കാര്‍ അത് നന്നായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം