ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ്; മോദിക്കൊപ്പം കൈകോര്‍ത്ത് ത്രിപുര

അഗര്‍ത്തല ആഗസ്റ്റ് 29: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഫിറ്റ് ഇന്ത്യ മൂവ്മെന്‍റിന് പിന്തപുണ പ്രഖ്യാപിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മോദിയുടെ ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും പിന്തുണയ്ക്കണമെന്നും ബിപ്ലബ് പറഞ്ഞു. അതിലൂടെ ആരോഗ്യകരമായ രാജ്യത്തെ നിര്‍മ്മിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി നവീനമായ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി ആരംഭിച്ചിട്ടുണ്ട്. ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ് അതില്‍ വിശിഷ്ടമാണ്. മനുഷ്യന് അടിസ്ഥാനപരമായി വേണ്ടത്-ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നിവയാണ്. എന്നാല്‍ അതിനൊപ്പം തന്നെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത വരുമാനം എന്നിവയും നല്‍കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മോദിയ്ക്കൊപ്പം ത്രിപുര യൂണിവേഴ്സിറ്റിയും ചേരുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരും കോളേജില്‍ 10,000 ചുവടുകള്‍ നടന്ന് പദ്ധതിയില്‍ പങ്കുകൊള്ളും.

Share
അഭിപ്രായം എഴുതാം