ഉത്തര്‍പ്രദേശില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു

മുസഫര്‍നഗര്‍ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഏറ്റുമുട്ടലിന്‍റെ ഒടുവില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. ജന്‍സാത് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ അയാളുടെ കൂട്ടാളി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു.

രഹസ്യസൂചന ലഭിച്ചത്പ്രകാരം ബസായിറോഡില്‍ വെച്ച് രണ്ട് പേരെ പോലീസ് തടഞ്ഞെങ്കിലും അവര്‍ വെടിവച്ചതായി മുതിര്‍ന്ന പോലീസ് സുപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മറ്റേയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പരിക്കേറ്റ, സജ്ഞയ് വാല്‍മീകി, പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപുള്ളിയാണ്. തലയ്ക്ക് 25,000 പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള സജ്ഞയ് നിരവധി കൊള്ളയടി, കൊലപാതക കേസിലെ പ്രതിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →