പ്രളയം; കുടകില്‍ മഴ കുറഞ്ഞു, ദുരിതാശ്വാസക്യാമ്പുകള്‍ അടച്ചു

മടിക്കേരി ആഗസ്റ്റ് 24: കുടക് ജില്ലയില്‍ പ്രളയത്തോടനുബന്ധിച്ച് ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകള്‍ അടച്ചു. 37 കുടുംബങ്ങളില്‍ നിന്നായി 187 പേര്‍ ക്യാമ്പുകളില്‍ ഉണ്ടായിരുന്നു. വീരാജ്പേട്ട് താലൂക്കിലാണ് പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത്. 14 പേരാണ് ഇത് വരെ മരിച്ചത്.

ത്യോറ ഗ്രാമത്തില്‍ 4 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ആഗസ്റ്റ് 9ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ചു. പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ച 4148 പേര്‍ക്ക് അടിയന്തിരമായി 10,000 രൂപ വീതം നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഭക്ഷണകിറ്റിനൊപ്പം 10,000 രൂപയും നല്‍കുന്ന നടപടി ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും.

Share
അഭിപ്രായം എഴുതാം