ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത; അഫ്ഗാന്‍ തീവ്രവാദികള്‍ കടക്കാന്‍ സാധ്യത

ലഖ്നൗ ആഗസ്റ്റ് 23: തീവ്രവാദികള്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ നിന്നും അഫ്ഗാന്‍ തീവ്രവാദികള്‍ കടക്കുമെന്നാണ് സൂചന. ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയിലാണ്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനം കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുകയാണ്. അതിനെ തുടര്‍ന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. രഹസ്യാന്വോഷണ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ജന്മാഷ്ടമി പ്രമാണിച്ച് വിപുലമായ ആഘോഷങ്ങള്‍ നടക്കുന്ന മധുര-വൃന്ദാവന്‍, അയോദ്ധ്യ, കാശി എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →