മുന്‍ റായ്ബറേലി എംഎല്‍എ അന്തരിച്ചു

അഖിലേഷ് സിങ്

ലഖ്നൗ ആഗസ്റ്റ് 20: റായ്ബറേലി മുന്‍ എംഎല്‍എ അഖിലേഷ് സിങ് (59) അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് അഖിലേഷിനെ ലഖ്നൗവിലുള്ള സജ്ഞയ് ഗാന്ധി ആശുപത്രിയില്‍ തിങ്കളാഴ്ച പ്രവേശിപ്പിച്ചു. പാവപ്പെവര്‍ക്കിടയിലെ ‘റോബിന്‍ഹുഡ്’ ആയിരുന്നു അഖിലേഷ്.

റായ്ബറേലിയില്‍ നിന്ന് അഞ്ച് തവണ ജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു തവണയും സ്വതന്ത്രനായി മൂന്ന് തവണയും ജയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. മൂത്ത മകള്‍ അതിഥി റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എംഎല്‍എയാണ്.

റായ്ബറേലിയിലെ ലാലുപൂര്‍ ഗ്രാമത്തില്‍ വെച്ചാണ് അദ്ദേഹത്തിന്‍റെ സംസ്ക്കാരചടങ്ങുകള്‍ നടത്തുക

Share
അഭിപ്രായം എഴുതാം