അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി പിടി ഉഷയെ നിയമിച്ചു

പിടി ഉഷ

ന്യൂഡല്‍ഹി ആഗസ്റ്റ് 14: മുന്‍ ഇന്ത്യന്‍ കായികതാരമായ പിടി ഉഷയെ ഏഷ്യന്‍ അത്ലറ്റ്സ് സംഘടനയിലെ (എഎഎ) അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി നിയമിച്ചു. 55 വയസ്സുള്ള പിടി ഉഷ സംഘടനയിലെ ആറംഗങ്ങളില്‍ ഒരാളാവും. ഏഷ്യന്‍ അത്ലറ്റ്സിന്‍റെ വിജയത്തിനും പുരോഗതിക്കുമായി ഉഷ നന്നായി പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പുതുതായി നിയമിച്ച എഎഎ സെക്രട്ടറി ജനറല്‍ എ ശുഗ്ഗുമരാണ്‍ പറഞ്ഞു.

ഏഷ്യന്‍ അത്ലറ്റ്സ് സംഘടനയിലെ കമ്മീഷനിലെ അംഗമാകാന്‍ കഴിഞ്ഞത് വലിയ ആദരവായി കാണുന്നുവെന്നും അതില്‍ കൃതജ്ഞത അറിയിക്കുന്നുവെന്നും ഉഷ ട്വീറ്റ് ചെയ്തു.

1983ല്‍ ഉഷ അര്‍ജ്ജുന അവാര്‍ഡ് നേടി. 1985ല്‍ പത്മശ്രീ അവാര്‍ഡും നേടി. ‘പയ്യോളി എക്സ്പ്രസ്’ എന്നാണ് ഉഷയെ അറിയപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം