പ്രസിഡന്‍റ്, ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍ തുടങ്ങിയവര്‍ സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

ന്യൂഡല്‍ഹി ആഗസ്റ്റ് 7: പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ് നായിഡു, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് തുടങ്ങിയവര്‍ ബുധനാഴ്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു.

സംസ്ഥാന ധനകാര്യമന്ത്രി അനുരാഗ് സിങ് താക്കൂര്‍ കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ, ഡല്‍ഹി ബിജെപി പ്രസിഡന്‍റ്, എംപി മനോജ് തിവാരി എന്നിവര്‍ ഇന്നലെ രാത്രി തന്നെ സുഷമയുടെ വസതിയിലെത്തി ആദരാജ്ഞലികളര്‍പ്പിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ സംസ്ക്കാരം, ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് പൂര്‍ണ്ണ ബഹുമതികളോടെ ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.

Share
അഭിപ്രായം എഴുതാം