തിരുവനന്തപുരത്ത് സിപിഐ ലക്ഷ്യം വയ്ക്കുന്നത് എന്നെ; ശശി തരൂർ

തിരുവനന്തപുരം: കേരളത്തിൽ സിപിഐ ലക്ഷ്യം വയ്ക്കുന്നത് തന്നെയാണെന്നും തിരുവനന്തപുരത്ത് സിപിഐ പ്രചാരണം നടത്തുന്നത് തന്നെ ഇല്ലാതാക്കാൻ ആണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ സിപിഐ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. വയനാട്ടിൽ രാഹുൽ ​ഗാന്ധി മത്സരിക്കുന്നതിനെ സിപിഐ എതിർക്കുന്നത് അവരുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആദ്യം കണ്ണാടിയിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കണമെന്ന് സിപിഐ നേതൃത്വം പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് ശശി തരൂരിൻ്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം