പേരാമ്പ്ര നൊച്ചാട് തോട്ടിൽ യുവതിയെ മരിച്ചനിലയിൽകണ്ടെത്തി

കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ മൃതദേഹം കണ്ടത്. വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.
അനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പേരാമ്പ്ര പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Share
അഭിപ്രായം എഴുതാം