ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി

തിരൂർ: തിരുനാവായ ഭാരതപ്പുഴയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ തിരൂര്‍ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.
ഇതിനായി ഉപയോഗിച്ച നാല് വഞ്ചികളും പൊലീസ് പിടിച്ചെടുത്തു. തിരുനാവായ താഴത്തറ കടവ്, തിരുനാവായ ടൗണിലെ സ്വകാര്യ വ്യക്തിയുടെ പുഴയോട് ചേര്‍ന്ന പറമ്ബ് എന്നിവിടങ്ങളില്‍ നിന്നാണ് ചാക്കിലാക്കി വെച്ച മണല്‍ പിടിച്ചെടുത്തത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണല്‍ വാരാന്‍ ഉപയോഗിച്ച വഞ്ചികളും പൊലീസ് കണ്ടെടുത്തത്. ചാക്കിലുണ്ടായിരുന്ന മണല്‍ പുഴയിലേക്ക് തള്ളി. പിടിച്ചെടുത്ത മണല്‍ ശേഖരിക്കാനുപയോഗിച്ച വഞ്ചി ജെ.സി.ബി ഉപയോഗിച്ച്‌ തകര്‍ത്തു.

Share
അഭിപ്രായം എഴുതാം