പൗരത്വ നിയമ ഭേദഗതി നിയമം; ഇന്ന് പ്രതിഷേധ റാലിയുമായി എൽഡിഎഫ്

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ.

നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.

കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും

Share
അഭിപ്രായം എഴുതാം