കോഴിക്കോട് ബൈക്കിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് കൊടുവള്ളിയില്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്കിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിച്ചവരാണ് മരിച്ചത്.

മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് പൊലിസ് നിഗമനം. അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈല്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വിവരങ്ങളറിയാനാണ് പൊലിസ് ശ്രമം

Share
അഭിപ്രായം എഴുതാം