ഭാര്യയെ കൊന്ന് മൃതദേഹം 4 ദിവസം വീട്ടിൽ സൂക്ഷിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാല് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച 55 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് വിവരം പുറത്തറിയുന്നത്. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെ വിളിക്കാനും ഇയാൾ തന്നെ അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു.

ഗാസിയാബാദിലെ ഹൗസിംഗ് കോളനിയിലെ വാടക ഫ്ളാറ്റിലാണ് സംഭവം. ഭരത് സിംഗ് (55) ആണ് ഭാര്യ സുനിതയെ (51) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണം. മൃതദേഹം മൂന്നു ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചതോടെ അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ വീടിനു പുറത്തിറങ്ങി ഇയാൾ നിലവിളിച്ചുതോടെയാണ് അയൽവാസികൾ കൊലപാതക വിവരം അറിയുന്നത്.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെ വിളിക്കാനും ഇയാൾ അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ശരീരത്തിന് നാലു മുതൽ അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്

Share
അഭിപ്രായം എഴുതാം