കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമുള്ള പേരുകള്‍ കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പ്രമുഖരെയാണ് നിര്‍ദേശിച്ചത്. അവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള പേരുകളാണ്. മുന്നേറ്റം നടത്താനാവും. സത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കി. 2024 മാറ്റത്തിന്റെ തുടക്കമാവും. താമര വിരിയും. പോര്‍ക്കളത്തില്‍ പ്രമുഖരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെയാണ് പ്രതികരണം.

പത്തനംതിട്ടയില്‍ സീറ്റ് നിരസിച്ചതില്‍ നീരസം പ്രകടിപ്പിച്ച പി സി ജോർജിന്‍റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഉപാധികൾ ഇല്ലാതെയാണ് പാർട്ടിയിൽ ചേർന്നതെന്നായിരുന്നു കെ സുരേന്ദ്രന്‍റെ മറഉപടി. പി സി ക്ക് കേന്ദ്ര നേതൃത്വം അർഹിക്കുന്ന പരിഗണന നൽകും. അർഹമായ സമയത്ത് ഉചിതമായ സ്ഥാനം നൽകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

Share
അഭിപ്രായം എഴുതാം