കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് എസ് എഫ് ഐ മർദ്ദനം

ആർ എസ് എം എസ് എൻ ഡി പ്പി കോളേജ്
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സി ആർ അമലിനാണ് മർദ്ദനത്തിൽ പരിക്ക് പറ്റിയത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അമലിന് ക്രൂര മർദ്ദനം ഏറ്റത്. കഴിഞ്ഞ ആഴ്ച ഉണ്ടായ അടിപിടിയുടെ തുടർച്ചയായാണ് അമലിന് മർദ്ദനം ഏറ്റത്. എന്നാൽ അമലിന് അടിപിടിയുമായി യാതൊരു ബന്ധവും ഇല്ല എന്ന് അമൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മർദ്ദനം ഉണ്ടായത് എന്ന് അമൽ പറയുന്നു. മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. കണ്ണിനും പരിക്കെറ്റിട്ടുണ്ട്. കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സയ്‌ക്കെതിയ അമലിന് ബൈക്കിൽ നിന്നും വീണാണ് പരിക്കേറ്റത് എന്ന് പുറകെ എത്തിയവർ പറഞ്ഞു. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അമലിന്റെ പിതാവ് കോളേജ് പ്രിൻസിപ്പലിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.ഔദ്യോഗിക മായി പരാതി ലഭിച്ചാലുടൻ അന്വേക്ഷണം ആരംഭിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ.

Share
അഭിപ്രായം എഴുതാം