തിന്നാൻ വോങ്ങിയ തണ്ണിമത്തൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

പൊട്ടി തെറിച്ചത് പുതുപൊന്നാനിയിൽ വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ

പൊന്നാനി:വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.പുതുപൊന്നാനി നാലാം കല്ലില്‍ ചാമന്റുകത്ത്‌ നസ്റുദ്ദീന്റെ വീട്ടിലാണ്‌ സംഭവം. തിങ്കളാഴ്ച രാവിലെ പത്തരയോടെ അടുക്കളയിലെ പലകയില്‍ വെച്ചിരുന്ന തണ്ണിമത്തന്‍ സ്വമേധയാ, ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.അടുക്കളയിൽ നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ഗ്യാസ്‌ അടുപ്പ്‌ പൊട്ടിത്തെറിച്ചതാണെന്ന് കരുതിയാണ് പുറത്തുണ്ടായിരുന്ന വീട്ടുകാർ ഓടിയെത്തിയത്, എന്നാൽ പൊട്ടിപ്പിളര്‍ന്ന തണ്ണിമത്തനാണ് കാണാൻ കഴിഞ്ഞതെന്നും ഇതിൽ നിന്നും ദൂര്‍ഗന്ധം വമിച്ചിരുന്നുവെന്നും ഉടമ നസറുദ്ധീൻ പറഞ്ഞു.നഗരസഭ അധികൃതരും, ഫുഡ്‌ ആന്റ്‌ സേഫ്റ്റി അധികൃതരും വീട്ടിലെത്തി പരിശോധന നടത്തുകയും തണ്ണിമത്തന്‍ വാങ്ങിയ കടയില്‍ നിന്ന്‌ സാമ്പിളെടുത്ത്‌ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്

Share
അഭിപ്രായം എഴുതാം