കേരളത്തിന്റെ പിന്തുണ ഉദാത്ത മാതൃക, ഗഗന്‍യാന്‍ പദ്ധതി വലിയ മുതല്‍ക്കൂട്ട്’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ തുടക്കം മുതല്‍ സഹായിക്കാന്‍ കേരളത്തിനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസ്എസ്‌സിക്കായി സ്ഥലം വിട്ടുനല്‍കിയവരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്രേേമാദി പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘രാജ്യത്തിന്റെ പൊതുവായ വികസനത്തില്‍ കേരളം നല്‍കുന്ന പിന്തുണയുടെ ഉദാത്ത മാതൃകയാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ആരംഭിക്കുന്ന പദ്ധതികള്‍. ഗന്‍യാന്‍ പദ്ധതിക്ക് വലിയ മുതല്‍ കൂട്ടാകും ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. മൂന്ന് പദ്ധതികളും മൂന്ന് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്’. രാജ്യ പുരോഗതിക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന സംഭാവനയുടെ തെളിവാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരുടെ പേരുകള്‍ വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മലയാളിയായ പ്രശാന്ത് നായരും സംഘത്തിലുണ്ട്. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള ഓഫീസറാണ് സംഘത്തിലുള്‍പ്പെട്ട മലയാളിയായ പ്രശാന്ത് നായര്‍. പാലക്കാട് നെന്മാറ സ്വദേശിയാണ്. അംഗദ് പ്രതാപ്, ചൗഹാന്‍, അജിത് കൃഷ്ണന്‍ എന്നിവരാണ് മറ്റുള്ളവര്‍. നാല് പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Share
അഭിപ്രായം എഴുതാം