ജാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും

റാഞ്ചി: ജാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെംപയ് സോറനോട് പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. മഹാസഖ്യം എംഎല്‍എമാര്‍ തിങ്കളാഴ്ച വരെ ഹൈദരാബാദില്‍ തുടരും.

രണ്ട് ദിവസത്തെ നിയമസഭ സമ്മേളനം ചേരാനാണ് തീരുമാനം. ജെഎംഎം നേതൃത്വം നല്‍കുന്ന മഹാസഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ബിജെപി ലക്ഷ്യം വയ്ക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു 38 മഹാസഖ്യ എംഎല്‍എമാരെ ഹൈദരാബാദിലേയ്ക്ക് മാറ്റിയത്. എംഎല്‍എമാര്‍ വെള്ളിയാഴ്ച രാത്രി ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നിരുന്നു.

Share
അഭിപ്രായം എഴുതാം