മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ 347 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. വനിത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ 186/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 479 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെ 131 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ മൂന്നാം ദിവസം തന്നെ വിജയം സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മ്മയാണ് മത്സരത്തിലെ താരം.
347 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു; ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട
