കളിയാക്കിയതിൽ പ്രതികാരം; എട്ടുവയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 16 കാരൻബന്ധു വീട്ടിൽ നിന്നാണ് പതിനാറുകാരനെ പിടികൂടിയത്

മുംബൈ: കളിയാക്കിയ എട്ടുവയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ അറസ്റ്റിൽ. മൃദേഹം ഒളിപ്പിക്കാൻ കൂട്ടുനിന്ന പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര‍യിലെ പാൽഘർ ജില്ലയിലാണ് സംഭവം. ഐസ്ക്രീം വാങ്ങാനായി വീട്ടിൽ നിന്നു പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. രണ്ട് ദിവസത്തിനു ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം പ്ലാണിക് ചാക്കിൽ കണ്ടെത്തിയത്.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. വീടിനു പുറത്തു നിന്നു കുട്ടിയുടെ ചെരുപ്പും കണ്ടെടുത്തു. പീന്നീട് നടത്തിയ അന്വേഷണത്തിലാണ് 16 കാരൻ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മകൻ ചെയ്ത കൊലപാതകം അച്ഛൻ അറിഞ്ഞതോടെ മകനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിൽ മകനാണ് കൊലപാതകം നടത്തിയതെന്ന് പിതാവ് മൊഴി നൽകി. തുടർന്ന് പതിനാറുകാരനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Share
അഭിപ്രായം എഴുതാം