ഭാസുരാംഗൻ അനധികൃതമായി ജോലി നൽകിയ സിപിഐ നേതാക്കളുടെ മക്കളെ മിൽമയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: എൻ ഭാസുരാംഗൻ അനധികൃതമായി ജോലി നൽകിയ സിപിഐ നേതാക്കളുടെ മക്കളെ മിൽമയിൽ നിന്ന് പുറത്താക്കി. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ്റെ മകളടക്കമുള്ള മൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കോടികളുടെ തട്ടിപ്പ് മറച്ചുവെക്കാൻ സിപിഐ നേതാക്കളുടെ മക്കൾക്ക് ഭാസുരാംഗൻ ജോലി നൽകിയ വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി.

മുപ്പത് വർഷത്തോളം കണ്ടല ബാങ്കിൻ്റെ പ്രസിഡണ്ടായിരുന്ന സിപിഐ നേതാവ് എൻ ഭാസുരാംഗൻ രണ്ടുവർഷത്തിലേറെ മിൽമയുടെ തെക്കൻ മേഖലാ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗൻ മാറനെല്ലൂർ ക്ഷീരയുടെയും പ്രസിഡണ്ടായിരുന്നു. കോടികളുടെ ക്രമക്കേട് നടത്തി ക്ഷീരയുടെ പ്ലാൻ്റടക്കം അടച്ചുപൂട്ടി. കണ്ടല ബാങ്കിലും ക്ഷീരയിലും നടത്തിയ അതേ ക്രമക്കേട് മിൽമയിലും ഭാസുരാംഗൻ തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയുടെ പിടിവീണതും ജയിലിലായതും.

Share
അഭിപ്രായം എഴുതാം