പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ബംഗളൂരു: പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ജീവനൊടുക്കിയത്. ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആണ് സംഭവം. പരീക്ഷയ്ക്കായി എത്തിയപ്പോൾ ആയിരുന്നു സംഭവം. പരീക്ഷയ്ക്കിടെ ടെയ്‌ലെറ്റില്‍ പോകാന്‍ അനുവാദം തേടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീയുടെ താമസിച്ചിരുന്നത്.

സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ മേഘശ്രീയുടെ മാതാപിതാക്കളെ അധികൃതര്‍ തടഞ്ഞുവച്ചതായും ആരോപണമുണ്ട്. മകളുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് മേഘശ്രീയുടെ പിതാവ് ഓം കാരയ്യ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ വ്യക്തത വരുത്തുമെന്നും ശിവമോഗ പൊലീസ് അറിയിച്ചു

Share
അഭിപ്രായം എഴുതാം