വോട്ടെണ്ണൽ; പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഹൈദരാബാദ്: പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നാരോപിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇബ്രാഹിംപട്ടണത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെയാണ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്.

പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. പിന്നീട് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ട് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്നും എന്നാല്‍ റൂം സീല്‍ ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നു.

Share
അഭിപ്രായം എഴുതാം