വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും; മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ഡല്‍ഹി; മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍. വിജയത്തിന് സഹോദരി സഹോദരങ്ങളുടെ കാലുകളില്‍ വണങ്ങുന്നു. ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.അതേസമയം ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ബി ജെ പിയില്‍ ഉയരുന്നത്.

Share
അഭിപ്രായം എഴുതാം