മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക്‌ വലിയ മുന്നേറ്റം

മധ്യപ്രദേശില്‍ ലീഡ് നിലയില്‍ 100 കടന്ന് ബിജെപി. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി 138 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 88 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 230 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല്‍ നല്‍കുന്ന സൂചന. 2018ല്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 18 മാസം അധികാരത്തില്‍ തുടര്‍ന്നതൊഴിച്ചാല്‍ രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ കയ്യിലാണ് മധ്യപ്രദേശ് ഭരണം. കഴിഞ്ഞ തവണ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തില്‍ എത്തിച്ചാണ് ബിജെപി ഭരണം പിടിച്ചത്.

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലുമാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

Share
അഭിപ്രായം എഴുതാം