പ്രാർത്ഥനകൾ സഫലം, അബിഗേൽ സാറയെ കണ്ടെത്തി; കേരളത്തിന്റെ മകൾ സുരക്ഷിത

പൂയപ്പള്ളിയിൽ നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്ത് .

കുട്ടിയെ സിറ്റി പൊലീസ് കമ്മിഷണർ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. അബിഗേലിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാതാപിതാക്കൾക്ക് കൈമാറും.അജ്ഞാതർ തട്ടികൊണ്ടു പോയി 20 മണിക്കൂറുകൾ പിന്നിടുമ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്

Share
അഭിപ്രായം എഴുതാം