ജോലിക്കുവേണ്ടിയുള്ള ഇന്റർവ്യൂവിന് പോയിരുന്ന യുവതി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു

ജോലിക്കുവേണ്ടിയുള്ള ഇന്റർവ്യൂവിന് പോയിരുന്ന യുവതി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു

കൊല്ലം:സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതി കാറിടിച്ച് മരിച്ചു.കോളേജിൽ ജോലിക്കായുള്ള ഇന്റർവ്യൂവിന് എത്തിയ യുവതി ഓട്ടോറിക്ഷ ഡ്രൈവറോട് വഴി ചോദിച്ചു മനസ്സിലാക്കിയശേഷം ബസ് പിടിക്കുന്നതിന് സീബ്രാലൈനിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് നടക്കുമ്പോഴാണ് അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ കെ സി ആന്റണി-മോളി ദമ്പതികളുടെ മകൾ അൻസു ട്രീസ ആന്റണി (25) ആണ് മരിച്ചത്.അലക്ഷ്യമായും അമിത വേഗത്തിലും കാർ ഓടിച്ച് അപകടത്തിന് ഇടയാക്കിയ പത്തനംതിട്ട ചെന്നീർക്കര നീലകിലേത്ത് വീട്ടിൽ ജയകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

കാർ കസ്റ്റഡിയിലെടുത്തു

Share
അഭിപ്രായം എഴുതാം