മദ്യപിക്കുന്നതിനിടെ തർക്കം; പെരുമ്പിലാവിൽ മധ്യവയസ്കന് കുത്തേറ്റു

മദ്യപിക്കുന്നതിനിടെ തർക്കം; പെരുമ്പിലാവിൽ മധ്യവയസ്കന് കുത്തേറ്റു

പെരുമ്പിലാവ്:മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ പെരുമ്പിലാവിൽ മധ്യവയസ്കനെ കുത്തിപ്പരിക്കൽപ്പിച്ചു.വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി അരങ്ങത്ത് പറമ്പിൽ വീട്ടിൽ 54 വയസ്സുള്ള അക്ബറിനാണ് കുത്തേറ്റത്.രാത്രി 11മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ആളൊഴിഞ്ഞ പറമ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ 150 രൂപ നൽകിയതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തെ തുടർന്നാണ് അക്ബറിനെ സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ചത്.കഴുത്തിൽ ആഴത്തിൽ കുത്തേറ്റ അക്ബറിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ കുന്നംകുളം സബ് ഇൻസ്പെക്ടർ സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുത്തേറ്റ അക്ബറിന്റെ മൊഴി രേഖപ്പെടുത്തി പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം