മാതാപിതാക്കള്‍ക്കൊപ്പം നടന്ന കുട്ടിയെ പുലി കൊന്നുതിന്നു

ഹൈദരാബാദ്: മാതാപിതാക്കള്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആറു വയസുകാരിയെ പുലി കൊന്നു ഭക്ഷിച്ചു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ ആണ് സംഭവം. അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയത്. ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി.
പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകി കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കുട്ടിയെ തിരിച്ചറിയാനാവാത്ത വിധം ഭക്ഷിച്ച് നിലയിലാണ് അവശിഷ്ടം ലഭിച്ചത്.
കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം