വിളവെടുക്കാറായ തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ

ആന്ധ്രാപ്രദേശ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന മധുകർ റെഡ്ഡി എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവെ കർഷകനെ അജ്ഞാതർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിൽ 2023 ജൂലൈ 16 ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. ഒരാഴ്ചക്കിടെ പ്രദേശത്ത് നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്.

തക്കാളി വില കുതിയ്ക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ട്. ജൂലായ് ആദ്യവാരത്തിൽ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കർഷകനെ മോഷ്ടാക്കൾ കൊലപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്കു മുൻപ് ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു.

Share
അഭിപ്രായം എഴുതാം