ഉത്തർപ്രദേശിൽ കൊടും ചൂടിൽ കൂട്ടമരണം; അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം

ഉത്തർപ്രദേശ്: കൊടും ചൂടിനെ തുടർന്നുള്ള അസുഖങ്ങളിൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് 54 പേർ. 44 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള പാറ്റ്‌നയിൽ 44 പേർ മരണപ്പെട്ടു.

അതിനിടെ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി. അസാമിൽ വെള്ളപ്പൊക്കമുണ്ട്. അസമിലെ 10 ജില്ലകളിലായി 37,000ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലെയ്ക്ക് മാറ്റി. ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കമുണ്ട്. മേഘാലയയിൽ 146 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. നദികൾ കവിഞ്ഞൊഴുകുകയാണ്. ബ്രഹ്‌മപുത്രയിൽ ജലനിരപ്പ് ഉയർന്നു. മേഘാലയയിൽ കുടുങ്ങിയ 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി.

കനത്ത മഴ രാജസ്ഥാനിലും ദുരിതം തുടരുകയാണ്. പാലി, സിറോഹി, ജോദ് പൂർ ജില്ലകളിൽ അടക്കം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 18/06/23 ഞായറാഴ്ച മുതൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. രാജസ്ഥാനിലെ ജാലോർ ജില്ലയിൽ അതിശക്തമായ മഴയിൽ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. രാജസ്ഥാനിലെ ജോദ്പൂരിൽ കനത്ത മഴയിൽ വിവിധ കോളനികളിൽ വെള്ളത്തിനടിയിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →