സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിച്ച യുവജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഫലപ്രദവും സംതൃപ്തവുമായ ഒരു കരിയറിന് ആശംസകള്‍ നേരുന്നു. രാജ്യത്തെ സേവിക്കുന്നതിനും ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടുവരുന്നതിനും നിങ്ങള്‍ക്ക് ലഭിച്ച അവസരമാണ് ഈ കരിയര്‍.
ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയാത്തവരുടെ നിരാശ ഞാന്‍ മനസ്സിലാക്കുന്നു. കൂടുതല്‍ ശ്രമങ്ങള്‍ നടത്തണം. മാത്രമല്ല, നിങ്ങളുടെ കഴിവുകളും ശക്തിയും പ്രകടിപ്പിക്കാന്‍ നിരവധി വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഓര്‍ക്കണം. നിങ്ങള്‍ക്കും ആശംസകള്‍ നേരുന്നു-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

Share
അഭിപ്രായം എഴുതാം