പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജോതിഷ്, കാഞ്ചന, ജീനാ ഷിബു, അരുണ്‍ രാജ്, ജെ. ലത, പ്രകാശ്, വിദ്യാ ഹരികുമാര്‍, സതീഷ് കുമാര്‍, അനൂപ് വേങ്ങവിളയില്‍, പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 60 കുടുംബങ്ങള്‍ക്കാണ് കട്ടില്‍ നല്‍കുന്നത്.

Share
അഭിപ്രായം എഴുതാം