ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊല്ലം : ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നുവന്ന ജനവിധിയാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘തെക്കേഇന്ത്യയിൽ ബിജെപി ഒരിടത്തും ഇല്ലാത്ത ദിവസമാണ്. ബിജെപി തോൽവിയുമായി പൊരുത്തപ്പെടില്ല. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം. നേരത്തെ ഉണ്ടായ കാര്യങ്ങൾ ആവർത്തിക്കരുത്….

‘‘കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകൾ എകീകരിക്കാൻ കോൺഗ്രസ് തയാറാകണം- പിണറായി വിജയൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം