കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു

കാൺപൂർ: കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ വൻ തീപിടിത്തം. 31/03/23 വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 600 കടകൾ കത്തിനശിച്ചു. എട്ട് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തീ അണയ്ക്കാൻ 16 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കാൺപൂരിലെ ബൻസ്മണ്ടിയിലെ ഹംരാജ് മാർക്കറ്റിന് സമീപമുള്ള എആർ ടവറിൽ 31/03/23 വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. എആർ ടവറിനെ വിഴുങ്ങിയ തീ മസൂദ് കോംപ്ലക്‌സിനുള്ളിലെ സമീപത്തെ കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാൻ 3-4 മണിക്കൂർ കൂടി വേണ്ടിവരുമെന്ന് കാൺപൂർ പൊലീസ് അറിയിച്ചു.

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്, തീ അണയ്ക്കാൻ കമ്മീഷണറേറ്റ് പൊലീസ് ലഖ്‌നൗ, ഉന്നാവോ, കാൺപൂർ ദേഹത്, ആർമി എന്നിവിടങ്ങളിലെ ഫയർ എഞ്ചിനുകളെ വിളിച്ചിട്ടുണ്ടെന്നും യുപി ഫയർ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അജയ് കുമാർ എഎൻഐയോട് പറഞ്ഞു.

Share
അഭിപ്രായം എഴുതാം