ദുബൈയിൽ ടാക്സി ഡ്രൈവർമാർക്ക് അവസരം

ദുബൈ: ദുബൈ ടാക്സിയിൽ ടാക്സി ഡ്രൈവർമാർക്കും ബൈക്ക് റൈഡർമാർക്കും തൊഴിൽ അവസരം. 23 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും അപേക്ഷ നൽകാം. അപേക്ഷകർക്ക് യുഎഇ, ജിസിസി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ടാക്സി ഡ്രൈവർ ജോലിക്ക് നിലവിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഡ്രൈവർമാർക്ക് 2500 ദിർഹം ശമ്പളവും കമ്മീഷനുമാണ് ലഭിക്കുക. 2000 മുതൽ 2500 ദിർഹം വരെയുള്ള പ്രതിമാസ ശമ്പളത്തിന് പുറമെ ആരോഗ്യ ഇൻഷുറൻസും താമസ സൗകര്യവും ഡ്രൈവർമാർക്ക് ലഭിക്കും.

2023 മാർച്ച് 31ന് ദുബൈ, M-11, അബു ഹൈൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് ഓഫീസിൽ അഭിമുഖം നടക്കും. രാവിലെ ഏഴ് മുതൽ പതിനൊന്ന് മണി വരെയാണ് അഭിമുഖം. താത്പര്യമുള്ളവർ താമസ വിസ, യുഎഇ നാഷണൽ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാസ്‍പോർട്ട്, ബയോഡേറ്റ, വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകൾ എന്നിവ സഹിതമാണ് എത്തേണ്ടത്. ബൈക്ക് റൈഡർ ജോലിക്ക് അപേക്ഷിക്കുന്ന തിന് മോട്ടോർബൈക്ക് ലൈസൻസ് നിർബന്ധമാണ്. ഓരോ ഡെലിവറിക്കും 7.5 ദിർഹം വീതമാണ് ലഭിക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. റമദാൻ മാസത്തിൽ കൂടുതൽ പേരും സ്വന്തം വീടുകളിലിരുന്ന് നോമ്പ് തുറക്കാൻ ആഗ്രഹിക്കുന്നതിനാൽ കൂടുതൽ ഡെലിവറി ജീവനക്കാരുടെ ആവശ്യം വന്ന സാഹചര്യത്തിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം