സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം :പാര്‍ട്ടി സെക്രട്ടറി ഏകാധിപതിയാണെന്നും തിരുത്തല്‍ശക്തിയാകുമെന്ന്‌പറഞ്ഞ കാനം ഇപ്പോള്‍ തിരുമ്മല്‍ ശക്തിയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. വയനാട്‌ മുന്‍ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകരയാണ്‌ വിമര്‍ശനം ഉന്നയിച്ചത്‌.

സെക്രട്ടറിക്ക്‌ ചുറ്റും അവതാരങ്ങളാണ്‌. സെക്രട്ടറിയുടെ അടുപ്പക്കാര്‍ അധികാരം കയ്യാളുന്നു. പാര്‍ട്ടി ഘടകങ്ങളുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. സമ്മേളന അവലോകന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയിലാണ്‌ രൂക്ഷ വിമര്‍ശങ്ങള്‍ ഉയര്‍ന്നത്‌. താന്‍ തിരുമ്മല്‍ശക്തിയാണെന്ന്‌ പ്രചരിച്ചതിന്റെ ഉറവിടം വ്യക്തമായെന്നും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ എതിര്‍ക്കുന്ന ആളല്ല താനെന്നും കാനം മറുപടി നല്‍കി.

Share
അഭിപ്രായം എഴുതാം