ഇന്ത്യ ആനന്ദിക്കുകയൂം അഭിമാനിക്കുകയും ചെയ്യുന്നു ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തില്‍ മോദി

ന്യൂഡല്‍ഹി: ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. 95-ാം ഓസ്‌കര്‍ നിശയില്‍ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യ ആനന്ദിക്കുകയൂം അഭിമാനിക്കുകയും ചെയ്യുന്നു എന്നാണ് പ്രധാനമന്ത്രി ആര്‍ആര്‍ആറിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തികാട്ടുവാന്‍ ദ എലിഫന്റ് വിസ്പറേഴ്‌സിന് സാധിച്ചുവെന്നും അദ്ദേഹം കുറിച്ചു. ‘ഈ നേട്ടത്തില്‍ ദ എലിഫന്റ് വിസപേഴ്‌സിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം ഈ ചിത്രം ഉയര്‍ത്തികാട്ടുന്നു’, നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം