പരുക്കില്‍ വലഞ്ഞ് ശ്രേയസ് അയ്യര്‍

അഹമ്മദാബാദ്: പുറംവേദനയില്‍ വലയുന്ന ശ്രേയസ് അയ്യര്‍ നാലാം ടെസ്റ്റില്‍ ഇനി കളത്തിലിറങ്ങിയേക്കില്ലെന്നു സൂചന. അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ശ്രേയസ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. മൂന്നാംദിവസം നടുവുവേദന അനുഭവപ്പെട്ടതോടെ അയ്യരെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.
സ്‌കാനിങ്ങില്‍ ചികിത്സയും വിശ്രമവും അനിവാര്യമാണെന്നു കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും താരത്തിനു നഷ്ടമാകുമെന്നാണു സൂചന. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ ശ്രയസ് അയ്യര്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണു മടങ്ങിയെത്തിയത്. തുടര്‍പരുക്ക് താരത്തിന്റെ ഐ.പി.എല്‍. സ്വപ്നങ്ങളും ചാമ്പലാക്കിയേക്കുമെന്നാണ് വിവരം.

Share
അഭിപ്രായം എഴുതാം