ത്രിപുരയിൽ ബിജെപിയുടെ മണിക് സഹ വിജയിച്ചു

ത്രിപുര: ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സഹ വിജയിച്ചു. 832 വോട്ടിനാണ് മണിക് സഹ വിജയിച്ചത്. ടൊൺ ബോഡോവലി മണ്ഡലത്തിൽ നിന്നാണ് മണിക് സഹ വിജയിച്ചത്. എന്നാൽ പ്രതീക്ഷിച്ച ലീഡ് നില ബിജെപിക്ക് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ.

ത്രിപുരയിൽ ഗോത്ര മേഖലകളിൽ ബിജെപിക്ക് തിരിച്ചടിയാണ് നേരിടുന്നത്. തിപ്ര മോതയാണ് ഗോത്ര മേഖലകൾ പിടിച്ചെടുത്തിരിക്കുന്നത്. അംപിനഗർ, ആശരാംബരി, ചരിലാം, കരംചര, കർബൂക്ക്, മണ്ഡൈബസാർ, റൈമ വാലി, രാംചന്ദ്രഘട്ട്, സന്ത്രിബസാർ, സിംന, തകർജല, തെലിയാമുറ എന്നിവിടങ്ങളിലാണ് തിപ്ര മോത നിലവിൽ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്.

അതേസമയം, തകർച്ചയ്ക്ക് പിന്നാലെ ത്രിപുരയിൽ ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ സിപിഐഎം-കോൺഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 23-23 ലാണ് ഇരു പക്ഷവും നിന്നിരുന്നത്. നിലവിൽ ബിജെപി 31 ലേക്ക് ലീഡ് ഉയർത്തിയിരിക്കുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യം നിലവിൽ 16 സീറ്റുകളിലാണ് മുന്നേറുന്നത്.

Share
അഭിപ്രായം എഴുതാം