കൊച്ചി നിയോജകമണ്ഡലത്തിലെ അഞ്ച് സുപ്രധാന പ്രവർത്തികൾക്കായി സംസ്ഥാന ബജറ്റിൽ നിന്നും 10.05 കോടി രൂപ അനുവദിച്ചതായി കെ ജെ മാക്സി എംഎൽഎ അറിയിച്ചു. കുമ്പളങ്ങി എഴുപുന്ന റോഡിൽ ബിഎംബിസി ടാറിങ് (2.80കോടി),
ഫാദർ മാത്യു കോതകത്ത് റോഡിൽ ബിഎംബിസി ടാറിങ് (2.75 കോടി),
ഹാർബർ പാലം റിസർ ഫൈസിംഗ് (80 ലക്ഷം), സാന്റോ ഗോപാലൻ റോഡ് ബിഎംബിസി ടാറിങ് (1.70 കോടി), കൊച്ചങ്ങാടി റോഡ് ബിഎംബിസി ടാറിങ് (2.00കോടി) എന്നിവയാണ് ഭരണാനുമതി ലഭിച്ച പ്രവർത്തികൾ.
ബജറ്റിൽ കൊച്ചിക്ക് 10 കോടി
