വിത്തുത്സവം 2023 കൊടിയിറങ്ങി

തദ്ദേശീയതയിലൂന്നിയ പരിവർത്തിത കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്ത്, വിളക്രമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, സാലിം അലി ഫൗണ്ടേഷൻ, തണൽ തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്തുത്സവം 2023 സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെയും നബാർഡിന്റെയും സഹായത്തോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചത്.

രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം കുറക്കുന്നതാണ് മനുഷ്യന്റെ ആയുസ്സിനും ആരോഗ്യത്തിനും നല്ലതെന്നും ആ ഒരു അവബോധം ഉണ്ടാക്കിയെടുക്കുകയാണ് ആവശ്യമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. ജൈവകൃഷിയിലേക്ക് ഘട്ടംഘട്ടമായി മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ശനി, ഞായർ ദിവസങ്ങളിലായി കോണത്തുകുന്നിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സെമിനാറുകൾ, പാചകകളരി, ചിത്രപ്രദർശനം, കലാപരിപാടികൾ, കർഷകരെ ആദരിക്കൽ,നാടൻ വിത്തുകളുടെ പ്രദർശനം, കൈമാറ്റം, പോസ്റ്റർ പ്രദർശനം, നാടൻ ഭക്ഷണമേള, യുവ ജൈവകർഷക സംഗമം തുടങ്ങിയവ നടന്നു.

Share
അഭിപ്രായം എഴുതാം